Christian Songs Booth

Tag: malayalam devotional songs

  • yeshuvin naamam en prananu /യേശുവിൻ നാമം എൻ പ്രാണനു രക്ഷ

    യേശുവിൻ നാമം എൻ പ്രാണനു രക്ഷ
    കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര

    മറഞ്ഞുവരും മഹാമാരികളെ
    ഭയപ്പെടില്ല നാം ഭയപ്പെടില്ല

    രോഗഭയം, മരണഭയം
    യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ

    അനർത്ഥമൊന്നും ഭവിക്കയില്ല
    ബാധയൊന്നും വീടിനടുക്കയില്ല

    സ്വർഗീയ സേനയിൻ കാവലുണ്ട്
    സർവ്വാധികാരിയിൻ കരുതലുണ്ട്

    വാഴ്ത്തുക യേശുവിൻ നാമത്തെ നാം
    മറക്കുക വ്യാധിയിൻ പേരുകളെ

    Yeshuvin naamam en praananu Raksha
    Kunjaadin raktham en veedinu mudra

    Maranju varum mahaa maarikale
    Bhayappedilla naam bhayappedilla

    Roga bhayam, marana bhayam
    Yeshuvin naamathil neengidatte

    Anarthhamonnum bhavikkayilla
    Baadhayonnum veedinadukkayilla

    Swargeeya senayin kaavalunde
    Sarvaadhikaariyin karuthalunde

    Vaazhthuka yeshuvin naamathe naam
    Marakkuka vyaadhiyin perukale

    Lyrics : R.S. Vijayaraj

    go back to index

  • krooshil kandu njan nin /ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍

    ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
    ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
    പകരം എന്തു നല്‍കും ഞാനിനി
    ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ (2)
    (ക്രൂശില്‍..)

    സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
    അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും
    പകരം എന്തു നല്‍കും ഞാനിനി
    നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ (2)

    അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
    സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ
    പകരം എന്തു നല്‍കും ഞാനിനി
    എന്നാരോഗ്യം നല്‍കുന്നു നാഥനേ (2)

    മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ
    വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ
    പകരം എന്തു നല്‍കും ഞാനിനി
    ദേശത്തെങ്ങും പോകും സുവിശേഷവുമായ് (2)

    നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ്
    ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ്
    പകരം എന്തു നല്‍കും ഞാനിനി
    അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍ (2)

    പകരം എന്തു നല്‍കും ഞാനിനി
    ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ

    പകരം എന്തു നല്‍കും ഞാനിനി
    നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ

    പകരം എന്തു നല്‍കും ഞാനിനി
    എന്നാരോഗ്യം നല്‍കുന്നു നാഥനേ

    പകരം എന്തു നല്‍കും ഞാനിനി
    ദേശത്തെങ്ങും പോകും സുവിശേഷവുമായ്

    പകരം എന്തു നല്‍കും ഞാനിനി
    അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍

    Krushil kandu njan Nin snehathe
    Aazhamaarnna Nin maha thyagathe
    Pakaram enthu nalkum njan ini
    Hrudhayam poornamayi nalkunnu Nadhane

    Adipinaril kandu njan snehathe
    Saukhyamaakum yeshuvin shakthiye
    Pakaram enthu nalkum njan ini
    Ennaarogyam nalkunnu Naadhanai (2)

    Mozhiyil kettu rakashayin shabdathe
    Viduthal nalkum nin inba vachanathe
    Pakarum enthu nalkum njan ini
    Deshathegum pokum svisheshavu’mayi (2)

    Shrishtikalil-njan kandu nin karaviruthe
    Albhuthaman nin njanathin purnathayum
    Pakaram enthu nalkum njan ini
    Nandhiyal ennum vazhthidum shrishtave (2)

    Nin shareram thakarthu Nee njangalkkai
    Shudha raktam chinthiNee njangalkkai
    Pakaram enthu nalkum njan ini
    Anthyatholam ormikkum yagathe (2)

    go back to index

  • Enni Enni sthuthikuvan /എണ്ണി എണ്ണി സ്തുതിക്കുവാന്‍

    എണ്ണി എണ്ണി സ്തുതിക്കുവാന്‍
    എണ്ണമില്ലാത്ത കൃപകളിനാല്‍
    ഇന്നയോളം തന്‍ ഭുജത്താല്‍
    എന്നെ താങ്ങിയ നാമമേ

    ഉന്നം വെച്ച വൈരിയിന്‍
    കണ്ണിന്‍ മുന്‍പില്‍ പതറാതെ (2)
    കണ്‍ മണി പോല്‍ കാക്കും കരങ്ങളില്‍
    നിന്നെ മൂടി മറച്ചില്ലേ (2)

    യോര്‍ദ്ദാന്‍ കലങ്ങി മറിയും
    ജീവിത ഭാരങ്ങള്‍ (2)
    ഏലിയാവിന്‍ പുതപ്പെവിടെ
    നിന്‍റെ വിശ്വാസ ശോധനയില്‍ (2)

    നിനക്കെതിരായ് വരും
    ആയുധം ഫലിക്കയില്ല (2)
    നിന്‍റെ ഉടയവന്‍ നിന്നവകാശം
    തന്‍റെ ദാസരിന്‍ നീതിയവന്‍ (2)

    Enni enni sthuthikkuvan
    ennamillatha krupakalinal
    innayolam than bhujathal
    ninne thangiya namame

    Jordan kalangi mariyum
    Jeevitha bharangal
    Eliyavin puthappevide
    Ninte viswasa shodhanayil

    Ninakethirai varum
    Aayudham bhalikayilla
    Ninte udayavan nin avakasham
    Thante dasaril neethiyaven

    Unnamvecha vairiyin
    Kannin munpil patharathe
    Kanmani’pol kakkum karangalil
    Ninne mudi marachille

    go back to index

    Lyrics : J.V. Peter

  • unarvin varam labhipaan /ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍

    ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍
    ഞങ്ങള്‍ വരുന്നൂ തിരുസവിധേ
    നാഥാ നിന്‍റെ വന്‍ കൃപകള്‍
    ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്ക (2)

    ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
    യേശുവിനെ ഉയര്‍ത്തീടുവാന്‍
    ആശിഷമാരി അയയ്‌ക്കേണമേ
    ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2)

    തിരുവചനം ഘോഷിക്കുവാന്‍
    തിരുനന്മകള്‍ സാക്ഷിക്കുവാന്‍
    ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ
    ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2)

    തിരുനാമം പാടിടുവാന്‍
    തിരുവചനം ധ്യാനിക്കുവാന്‍
    ശാശ്വത ശാന്തി അയയ്‌ക്കേണമേ
    ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2)

    Unarvin varam labhippaan
    Njangal varunnu thiru savithae
    Naadha ninte vankrupakal
    Njanghalkkarulu anugrahikku

    Dheshamellaam unarnniduvaan
    Yeshuvine uyarthiduvaan
    Aashishamaari ayakkename
    Ee shishyaraam nin dhaasarinmel

    Thiru vachanam ghoshikkuvaan
    Thiru nanmakal saakshikuvaan
    Unarvin shakthi ayakkaenamae
    Ee shishyaraam nin dhaasarinmel

    Thiru naamam padeeduvaan
    Thiruvachanam dhyaanikkuvaan
    Shaashwatha shaanthi ayakkaename
    Ee shishyaraam nin dhaasarinmel

    lyrics & music: Wilson Chennanatil

    go back to index

  • aathmavam vazhikaatti /ആത്മാവാം വഴികാട്ടി

    ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
    കൊണ്ടുപോകും വാനത്തിൽ കൂടെ സാവധാനത്തില്‍
    ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍
    “സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍” (2)

    ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവും
    ക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നു
    ശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍
    ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2)

    സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെ
    തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം
    കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും
    “സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍” (2)

    ആയുഷ്ക്കാലത്തിന്നന്തം ചേര്‍ന്നാര്‍ത്തി പൂണ്ട നേരം
    സ്വര്‍ഗ്ഗചിന്ത മാത്രമേ ഏകമെന്നാശ്രയമേ
    താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
    “സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍” (2)

    aathmavaam vazhikaatti Enne sadha nadathi
    kondupokum vaanathil koode savadanathil
    ksheenare santhoshipin thanimba mozhi kelpeen
    “sanjaari nee koode va cherkaam veetil (2)

    ullam thalarnettavum aashayatta neravum
    krooshin raktham kaanichu aashwasam nalkeedunnu
    shudhathmavil prabhayil njanolikkum nerathil
    shathru shalyamonnume pedikenda engume (2)

    sathya saghi thanne sarvadha en sameepe
    thunaykkum nirantharam neekum bhayam samshayam
    kaatu ugramadikkilum erul kanatheedilum
    “sanjaari nee koode vaa cherkaam ninne veetil njan‍” (2)

    aayushkaalathinantham chernaarthi poonda neram
    swarga chintha mathrame ekamennasrayame
    thaan mathram aa nerathum enne aazham kadathum
    “sanjari nee koode va cherkaam ninne veetil njan” (2)

    go back to index

    lyrics translation : Rev. Thomas Koshy

  • Ithrayum snehichal pora /ഇത്രെയും സ്നേഹിച്ചാൽ പോരാ

    ഇത്രെയും സ്നേഹിച്ചാൽ പോരാ
    അങ്ങേ ഇത്രെയും ആരാധിച്ചൽ പോരാ
    ഇത്രെയും സ്നേഹിച്ചാൽ പോരാ
    അങ്ങേ ഇത്രെയും ആരാധിച്ചാൽ പോരാ

    എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾ
    അങ്ങേ സ്നേഹിക്കാൻ ആണെനിക്കാശ
    എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾ
    അങ്ങേ സ്നേഹിക്കാൻ ആണെനിക്കാശ

    യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെ
    യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെ

    എൻ സങ്കടങ്ങൾ തീർത്തനിനാൽ അല്ല
    എൻ ആവശ്യം നിറവേറ്റിയതിനാൽ അല്ല
    എൻ സങ്കടങ്ങൾ തീർത്തനിനാൽ അല്ല
    എൻ ആവശ്യം നിറവേറ്റിയതിനാൽ അല്ല

    എനിക്കായ് മരിച്ചതിനാൽ
    ഞാൻ എന്നും അങ്ങേ ആരാധിച്ചീടും
    എനിക്കായ് മരിച്ചതിനാൽ
    ഞാൻ എന്നും അങ്ങേ ആരാധിച്ചീടും

    യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെ
    യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെ

    എൻ കർമവും പ്രെവർത്തിയാലും അല്ല
    എൻ നേർച്ചയും കാഴ്ചയാലും അല്ല
    എൻ കർമവും പ്രേവര്തിയാലും അല്ല
    എൻ നേർച്ചയും കാഴ്ചയാലും അല്ല

    കൃപയാൽ രെക്ഷിച്ചതിനാൽ
    ഞാൻ എന്നും അങ്ങേ ആരാധിച്ചീടും
    കൃപയാൽ രെക്ഷിച്ചതിനാൽ
    ഞാൻ എന്നും അങ്ങേ ആരാധിച്ചീടും

    യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെ
    യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെ

    Ithreyum snehichal pora
    Ange ithreyum aaradhichal pora
    Ithreyum snehichal pora
    Ange ithreyum aaradhichal pora

    Enikkullathinekkal en jeevanekaal
    Ange snehippan aanenikkaasha
    Enikkullathinekkal en jeevanekaal
    Ange snehippan aanenik aasha

    Yeshuve aaradhyane Yeshuve aaradhyane
    Yeshuve aaradhyane Yeshuve aaradhyane

    En sankadangal theerthaninal alla
    En aavashyam niravettiyathinal alla
    En sankadangal theerthaninal alla
    En aavashyam niravettiyathinal alla

    Enikkay marichathinaal
    Njan ennum ange aaradhicheedum
    Enikkay marichathinaal
    Njan ennum ange aaradhicheedum

    Yeshuve aaradhyane Yeshuve aaradhyane
    Yeshuve aaradhyane Yeshuve aaradhyane

    En karmavum prevarthiyaalumalla
    En nerchayum kaazhchayaalum alla
    En karmavum prevarthiyaalumalla
    En nerchayum kaazhchayaalum alla

    Krupayaal rekshichathinaal
    Njan ennum ange aaradhicheedum
    Krupayaal rekshichathinaal
    Njan ennum ange aaradhicheedum

    Yeshuve aaradhyane Yeshuve aaradhyane
    Yeshuve aaradhyane Yeshuve aaradhyane

    go back to index

    Lyrics: sabu cheriyan

  • Enthu njan pakaram nalkum /എന്തു ഞാൻ പകരം നൽകും

    എന്തു ഞാൻ പകരം നൽകും
    നീ കരുത്തും കരുതലിനായി
    യേശുവേ നീ ഓർത്താൽ
    എന്നെ നീ മാനിച്ചതിനാൽ

    എൻ രക്ഷയായാ ദൈവം
    എൻ ഉയർച്ചയായ ദൈവം
    നിൻ സൗമ്യത എന്നെ വലിയവനാക്കി

    സർവ ഭൂമിക്കും രാജാവ്‌ നീ
    യിസ്രായേലിൻ പരിശുദ്ധൻ നീ
    എന്നെ വീന്ടെടുത്തൊനും നീയേ
    നിൻറ്റെ പ്രവർത്തികൾ അതിശയമേ

    എന്നെ മാനിക്കുന്ന ദൈവം
    എന്നെ വഴിനടത്തും ദൈവം
    നിൻറ്റെ സ്രേഷ്ടത എന്നെ ഉന്നതനാക്കി

    യോഗ്യൻ യേശുവേ യോഗ്യൻ യേശുവേ
    നീ നല്ലവൻ … നീ നല്ലവൻ
    യോഗ്യൻ യേശുവേ …യോഗ്യൻ യേശുവേ
    നീ നല്ലവൻ … നീ നല്ലവൻ

    Enthu Njan Pakaram Nalkum
    Nee Karuthum Karuthalinaay
    Yeshuve Nee Orthathinal
    Enne Nee Manichathinaal

    En Rakshayaya Daivam
    En Uyarchayaya Daivam
    Nin Soumyatha Enne Valiyavanakki

    Sarva Bhoomikkum Rajavu Nee
    Israyelin Parishudhan Nee
    Enne Veendeduthonum Neeye
    Ninte Pravarthikal Athishayame

    Enne Maanikkunna Daivam
    Enne Vazhinadathum Daivam
    Ninte Sreshttatha Enne Unnathanakki

    yogyan yeshuve Yogyan yeshuve
    Nee Nallavan… Nee Nallavan
    yogyan yeshuve yogyan yeshuve
    nee nallavan… nee nallavan

    go back to index

    Lyrics: Mathew T John

    click on the link below to listen the song

    https://www.youtube.com/watch?v=SAF2NR_MZ-E